മുഹമ്മ: ഒരു വട്ടം കൂടി 95 മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് 2024 പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ ടി.എ.അലിക്കുഞ്ഞ് ആശാൻ അദ്ധ്യക്ഷത വഹിച്ചു. കവി സി.ജി. മധു കാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. എട്ട് വർഷം സ്കൂൾ പ്രധാനാദ്ധ്യാപികയായി പ്രവർത്തിച്ച് വിരമിച്ച എം.കെ. സുജാതകുമാരിക്ക് ആദരവ് നൽകി. . യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ എ.ആമിന, ഹുസ്ന നാസർ, ഫുട്ബാൾ താരങ്ങളായ അൽ അമീൻ, മുഹമ്മദ് സാലിഹ്, കനോയിങ് ചാമ്പ്യൻ സാവിയോ ജോസ്, ശ്രീലങ്കയിൽ നടന്ന റോളർ നെറ്റഡ് ബാൾ ഇന്റർനാഷണിൽ സ്വർണ മെഡൽ നേടിയ ഫാത്തിമ ഫൈഹ, വെള്ളി മെഡൽ നേടിയ മുഹമ്മദ് ഫൈസാൻ എന്നിവരെയും അനുമോദിച്ചു.പി.ടി.എ പ്രസിഡന്റ് സി.എച്ച്. റഷീദ്, അദ്ധ്യാപകൻ ദിലീപ്, വി.കെ.ബിനുമോൻ, ഗിരീഷ്, റിയാസ് മജീദ്, സനൽ, ജോബിഷ്, മാഹീൻ, ഷിനു അടിവാരം, നഹാസ് തുടങ്ങിയവർ പങ്കെടുത്തു. വൈസ് ചെയർമാൻ അഡ്വ.പി.എസ്. അജ്മൽ സ്വാഗതവും കൺവീനർ ഷരീഫ് നന്ദിയും പറഞ്ഞു.