mannar-innerwheel-club

മാന്നാർ: ഗോൾഡൻ മാന്നാർ ഇന്നർവീൽ ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്‌ഘാടനവും മാന്നാർ റോട്ടറി ഭവനിൽ കൂടിയ 'നിറച്ചാർത്ത്' കുടുംബസംഗമത്തിൽ നടന്നു. ക്യാൻസർ ചികിത്സയിൽ ഉള്ളവർക്ക് പെൻഷൻ, ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം, വനിതകൾക്ക് സാങ്കേതിക വിദ്യാഭ്യാസത്തിനായി ധനസഹായം, വികലാംഗർക്കും വൃദ്ധജനങ്ങൾക്കും ചികിത്സാസഹായം, പെൺകുട്ടികൾക്ക് ഗർഭാശയ കാൻസറിനെതിരെ പ്രതിരോധ കുത്തിവെപ്പ്, ഹൃദ്രോഗ പരിചരണ പരിശീലന പരിപാടികൾ, മയക്കുമരുന്ന് പ്രതിരോധ ബോധവൽക്കരണം, സ്ത്രീകളുടെ മാനസികാരോഗ്യ പരിപാലന ബോധവൽക്കരണം തുടങ്ങിയ സേവനപദ്ധതികൾ ആണ് ഈവർഷത്തെ പ്രധാന പരിപാടികൾ. 2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ചെയർമാൻ ഡോ.സ്വർണലത അരുണാചലം ഉദ്‌ഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് എഡിറ്റർ ജീന കോശി മുഖ്യാതിഥിയായിരുന്നു. ഗോൾഡൻ മാന്നാറിന്റെ പ്രതിമാസ പ്രസിദ്ധീകരണമായ 'കാഴ്ച', ക്ലബ്ബ് ഡയറക്ടറി എന്നിവ യോഗത്തിൽ പ്രകാശനം ചെയ്തു. വിവിധ ഇന്നർവീൽ ക്ലബ്ബുകളുടെ ഭാരവാഹികളും റോട്ടറി ക്ലബ് ഭാരവാഹികളും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു. മാന്നാർ റോട്ടറി ക്ലബ് പ്രസിഡന്റ് സോമനാഥൻ നായർ സംസാരിച്ചി. ഭാരവാഹികളായി പ്രൊഫ.ഡോ.ബീന എം.കെ(പ്രസിഡന്റ് ), രശ്മി ശ്രീകുമാർ(സെക്രട്ടറി), ശ്രീകല എ.എം(വൈസ് പ്രസിഡന്റ്), സ്മിതാരാജ് (ട്രഷറർ), ബിന്ദു മേനോൻ(ഐ.എസ്.ഒ) അപർണദേവ് (എഡിറ്റർ) തിരഞ്ഞെടുത്തു.