അമ്പലപ്പുഴ: ജില്ലയുടെ തീരങ്ങളിൽ കടൽകയറ്റംശക്തം. കടലോരത്ത് താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലായി. തോട്ടപ്പള്ളി, പുന്തല, പുറക്കാട്, കരൂർ, ആനന്ദേശ്വരം, കാക്കാഴം,, കുപ്പി മുക്ക്, മാധവൻ മുക്ക്, ചള്ളി ഫിഷ് ലാൻഡ്, വിയാനി,നർബോന,പറവൂർ ഗലീലിയ, വാടക്കൽ ദുരന്തം കുരിശടി ഭാഗം ഇവിടെയെല്ലാം കടൽകയറ്റം ശക്തമാണ്. പുന്നപ്ര ഒന്നാം വാർഡ് നർബോണ തീരത്ത് നിരവധി കാറ്റാടി മരങ്ങൾ കടപുഴകി. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുള്ളതിനാൽ കടലിൽ പോയ എല്ലാവള്ളങ്ങളും തോട്ടപ്പള്ളി ഹാർബറിൽ കയറ്റിയിട്ടു.