ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശഗാനം 'എടാ മോനെ വരുന്നോടാ മോനെ' എൻ.ടി.ബി.ആർ. സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷൻ ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.കെ.ജയമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു. റവന്യു ഡിവിഷണൽ ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം, ഗാനത്തിന്റെ അണിയറ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. എൻ.കെ.കാർത്തിക് അമ്പലപ്പുഴ രചിച്ച പാട്ട് ബാബു നാരായണനാണ് സംഗീത നൽകിയത്. അൻവർ സാദത്താണ് പാടിയത്.