ചെന്നിത്തല: വൈദ്യുതാഘാതമേറ്റ് രണ്ട് വയസ് പ്രായമുള്ള പോത്ത് ചത്തു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് ചിത്തിരപുരം ഭാഗത്ത് പുതുവേലിൽ ജനാർദ്ദനന്റെ വളർത്തു പോത്താണ് ചത്തത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. വീടിന് സമീപത്ത് പുരയിടത്തിൽ കെട്ടിയിരുന്ന പോത്തിന്റെ കാലിൽ പൊട്ടിവീണ 11 കെ.വി വൈദ്യുത ലൈൻ കുരുങ്ങിയ നിലയിലായിരുന്നു. പോത്തിന്റെ മരണം കന്നുകുട്ടി പരിപാലനം നടത്തി ഉപജീവനം നടത്തുന്ന ജനാർദ്ദനന് തിരിച്ചടിയായിരിക്കുകയാണ്. സംഭവം അറിഞ്ഞെത്തിയ പഞ്ചായത്തംഗം ലീലാമ്മ ഡാനിയേൽ മൃഗഡോക്ടറെയും, കെ.എസ്.ഇ.ബി അധികൃതരെയും വിളിച്ചറിയിച്ചു. ഡോക്ടർ പ്രിൻസ് മോന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.