മാവേലിക്കര:ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ രാമായണോത്സവവും ആടിമാസ കച്ചേരിയുടെ ഉദ്ഘാടനവും ക്ഷേത്ര തന്ത്രി പ്ലാക്കുട്ടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. കൺവെൻഷൻ സെക്രട്ടറി എം.മനോജ് കുമാർ, വൈസ് പ്രസിഡന്റ് പി.കെ.രജികുമാർ, കൺവെൻഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, കരനാഥൻമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യ ദിവസം ചങ്ങങ്കരി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ആടിമാസ കച്ചേരി നടന്നു. ആഗസ്റ്റ് 16 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതലാണ് ആടിമാസ കച്ചേരി അരങ്ങേറുന്നത്. വൈകിട്ട് 8 ന് കർക്കടക ഔഷധ കഞ്ഞി വിതരണവും നടക്കും.