മാന്നാർ: പുരോഗമന കലാ സാഹിത്യ സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെയും, പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സി.എം.പി പെണ്ണുക്കര അനുസ്മരണം നടത്തി. ആലാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ.ഗോകുലേന്ദ്രൻ സി.എം.പി അനുസ്മരണ പ്രഭാഷണം നടത്തി. പു.ക.സ സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ.വി.ഐ ജോൺസൺ വിശ്വഭാരതി ഗ്രന്ഥശാല ഭാരവാഹികളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. എം.കെ ശ്രീകുമാർ സ്വാഗതവും, വിശ്വഭാരതി ഗ്രന്ഥശാല പ്രസിഡന്റ് രമേശ് പ്രസാദ് നന്ദിയും പറഞ്ഞു.