ആലപ്പുഴ : സംസ്ഥാന ജലഗതാഗത വകുപ്പ് ജീവനക്കാർക്കും ആശ്രിതർക്കും രക്തദാന സഹായകവുമായി സ്രാങ്ക് അസോസിയേഷൻ രംഗത്ത്. സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.ആദർശ് ഇന്ന് രാവിലെ 11ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരന്റെ ബന്ധുവിന് രക്തം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പിലെ 14 സ്റ്റേഷനിലെ 2500ഓളം ജീവനക്കാരുടെ സഹകരണത്തോടെ രക്തദാന പരിപാടി ആരംഭിക്കുന്നത്. സംസ്ഥാനത്തെ ജല ഗതാഗത വകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും അവരുടെ ആശ്രിതർക്കും അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുമ്പോൾ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രക്തദാന പരിപാടി ആരംഭിക്കുന്നത്. രക്തദാനം മൂലം ജല ഗതാഗത വകുപ്പിലെ ആയിരത്തിൽ പരം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. അത്യാവിശ്യ ഘട്ടങ്ങളിൽ മറ്റ് രോഗികൾക്കും രക്തദാനം ചെയ്യുന്നതും പരിഗണിക്കുമെന്നു സ്രാങ്ക് അസോസിയേഷൻ അറിയിച്ചു.രക്തം ആവശ്യമുള്ളപ്പോൾ ഫോൺ: സി.ടി.ആദർശ്- 9072286146, എൻ.കെ.സരീഷ്-9846757812, മധുക്കുട്ടൻ-9495211240, അനൂപ്പ് ഏറ്റുമാനൂർ-8547794706.