ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകിയ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.വീൽചെയറുകൾ,കേൾവി ഉപകരണങ്ങൾ,സ്റ്റഡി ടേബിൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.ജി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനിതാ തിലകൻ ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ.മുകുന്ദൻ,എസ്.ഷിജി,മിനിബിജു, രജനി ദാസപ്പൻ,കെ.പി.വിനോദ്,റാണി ജോർജ്, പ്രവദ പീറ്റർ എന്നിവർ സംസാരിച്ചു.