ചേർത്തല: മുട്ടത്തിപറമ്പ് ശ്രീകണ്ഠമംഗലം അയ്യനാട് വാരണശേരി കുടുംബത്തിന്റെ കു‌ടുംബ സംഗമം നടന്നു. പ്രസിഡന്റ് കെ.സദാശിവൻനായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ രവികുമാർ നെടുംചിറ,കൃഷ്ണൻകുട്ടി,ലതിക മോഹൻ,കെ.എൻ.അഭിലാഷ്,വസുമതിയമ്മ,ഉമ രാധാകൃഷ്ണൻ,എസ്.സുരേഷ്കുമാർ,ഹരികുമാർ,എസ്.ഗോപകുമാർ,എസ്.ശരത്,ശ്രീജിത്ത്,അംബിക കുമാരി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റും,കാഷ് അവാർഡും നൽകി ആദരിച്ചു.