അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് അനുസ്മരണ ദിനാചരണം ശാന്തി ഭവനിൽ ഇന്ന് ശാന്തി ഭവൻ അങ്കണത്തിൽ രാവിലെ 11 ന് നടക്കും. പുന്നപ്ര തെക്ക് പടിഞ്ഞാറ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, അന്നദാനവും, അനുസ്മരണ സമ്മേളനവുമാണ് നടക്കുന്നത്. പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്കുള്ള അന്നദാന വിതരണം ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യും.തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ശാന്തി ഭവൻ നൽകുന്ന മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് പൊതുപ്രവർത്തകൻ പി.എ.കുഞ്ഞുമോന് ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ വിതരണം ചെയ്യും.യു.ഡി.എഫ് കൺവീനർ ആർ.സനൽകുമാർ, ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ടി.എ.ഹാമീദ്, യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം ചെയർമാൻ കെമാൽ എം .മാക്കിയിൽ, മണ്ഡലം ഇൻ ചാർജ് രതീഷ്, പി.ഉദയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.