അമ്പലപ്പുഴ : എസ്.എൻ.ഡി.പി.യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ എടത്വാ യൂണിയൻ ഓഫീസ് ഹാളിൽ പെൻഷണേഴ്‌സ് ഫോറം രുപീകരണ യോഗം നടന്നു. യോഗം യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനായി . ശ്രീനാരായണ പെൻഷൻ ഫോറം കുട്ടനാട് സൗത്ത് യൂണിയൻ പ്രസിഡന്റായി കെ. സോമൻ , വൈസ് പ്രസിഡന്റായി ടി.സുരേഷ് , സെക്രട്ടറിയായി പി.വി.വിജയൻ , ട്രഷററായി ജി.സോമൻ എന്നിവരേ തിരഞ്ഞെടുത്തു. വനിതാ സംഘം പ്രസിഡന്റ് സി.പി. ശാന്ത ,വനിതാ സംഘം കൗൺസിലർ സുജ ഷാജി, സുജി സന്തോഷ്, യൂത്ത്മൂവ്മെന്റ് കൗൺസിലർ സുമേഷ് ചെക്കിടിക്കാട്, സൈബർ സേന കൺവീനർ സുജിത്ത് മോഹനൻ, എന്നിവർ സംസാരിച്ചു.യൂണിയൻ കൗൺസിലർ സന്തോഷ് വേണാട് സ്വാഗതവും യൂണിയൻ കൗൺസിലർ സിമ്മി ജിജി നന്ദിയും പറഞ്ഞു .