pampa-charitable

മാന്നാർ: പരുമല പമ്പാകോളേജ് പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ പമ്പ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈവർഷത്തെ ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, സാമൂഹ്യ സേവന പദ്ധതികൾ എന്നീ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ മാനേജിംഗ് ട്രസ്റ്റി സി.ജി .ഗോപകുമാർ നിർവഹിച്ചു. മാന്നാർ ഹോസ്പിറ്റൽ ജംഗ്ഷനിലെ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ സംഘടിപ്പിച്ച യോഗത്തിൽ സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പ്രൊഫ.പ്രകാശ് കൈമൾ അദ്ധ്യക്ഷനായി. അഡ്വ.എസ്. ഗോപകുമാർ, മോഹൻ ജോർജ്, മുകുന്ദവാര്യർ, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.