കായംകുളം : വലിയഴീക്കൽ പാലത്തിൽ സ്ഥാപിച്ചിരുന്ന തെരുവ് വിളക്കിന്റെ സോളാർ പാനൽ മോഷ്ടാക്കൾ കടത്തി.
പ്രവർത്തിച്ചുകൊണ്ടിരുന്ന സോളാർ ലൈറ്റ് പോസ്റ്റിന്റെ താഴത്തെ നാല് നട്ടും ബോണ്ടട്ടും ഇളക്കി താഴെയിട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു. ഇത് അധുകൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല.കഴിഞ്ഞ ദിവസം രാത്രിയിലാണ് സോളാർ പാനൽ അഴിച്ചുകൊണ്ടുപോയത്. ഇത് രണ്ടും ഒരാൾ തന്നെ ചെയ്തതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
കൊല്ലം - ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലയഴീക്കൽ പാലത്തിൽ രാത്രിയിലും പകലും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇവിടെ ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപെടി സ്വീകരിച്ചിട്ടില്ല.