ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 നടക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര വിജയിപ്പിക്കുവാൻ മേഖലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.11 മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംയുക്ത ഘോഷയാത്ര. ശാഖകളിൽ നിന്ന് 500 ശ്രീനാരായണീയരെ വീതം പങ്കെടുപ്പിക്കാനും, ഫ്ലോട്ടുകളും, വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, അമ്മക്കുടം, തെയ്യം തുടങ്ങി ഒട്ടനവധി കലാരൂപങ്ങളും അണിനിരത്താനും, കൊടി തോരണങ്ങൾ കൊണ്ട് ശാഖാ ഗുരു മന്ദിരങ്ങൾ, കവലകൾ അലങ്കരിക്കാനും, ചിങ്ങം ഒന്നിന് പതാക ദിനംമായി ആഘോഷിക്കാനും തീരുമാനിച്ചു.

യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ജയന്തിയാഘോഷ സന്ദേശം നൽകി. യൂണിയൻവൈസ് പ്രസിഡന്റ് കോലത്ത് ബാബു, ബോർഡ് അംഗങ്ങളായ എ.പ്രവീൺ കുമാർ,മഠത്തിൽ ബിജു, യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ ,മുനമ്പേൽ ബാബു, ജെ. സജിത്ത് കുമാർ, എൻ. ദേവദാസ്, സംഘം രവി, എൻ. സദാനന്ദൻ, പി.എസ്. ബേബി, വനിതാ സംഘം ഭാരവാഹികളായ സുഷ്മ തങ്കപ്പൻ, ഭാസുര മോഹനൻ, സൗദാമിനി രാധാകൃഷ്ണൻ, ശ്രീലത ശശി തുടങ്ങിയവർ പങ്കെടുത്തു.