ചെട്ടികുളങ്ങര : സി.പി.ഐ നേതാവ് എ. ദിവാകരന്റെ 22ാം ചരമവാർഷികാചരണത്തിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.ജി സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി.
സി.പി.ഐ ചെട്ടികുളങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറിയും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.പ്രദീപ് , ജി.ബാബു, ഡി. വിജയൻ, സരസൻ ജയകുമാർ നമ്പിടേത്ത് എന്നിവർ പങ്കെടുത്തു. എ.ദിവാകരന്റെ ചെട്ടികുളങ്ങരയിലെ വസതിയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.