മാന്നാർ: കേരള രാഷ്ട്രീയത്തിന്റെ പൂമുഖത്ത് ഉമ്മൻചാണ്ടി ഒഴിച്ചിട്ട കസേര പകരക്കാരനില്ലാതെ ശൂന്യമാണെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഒളിമങ്ങാതെ നിൽക്കുകയാണെന്ന് മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് സ്നേഹ സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അജിത്ത് പഴവൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹരികുട്ടംപേരൂർ, വത്സല ബാലകൃഷ്ണൻ, സാബു ട്രാവൻകൂർ, ഹരി ആര്യമംഗലം, പ്രമോദ് കണ്ണാടിശ്ശേരി, അഡ്വ. കെ.സന്തോഷ് കുമാർ, രാധാമണി ശശീന്ദ്രൻ, ടി.സി പുഷ്പലത, അനിൽ മാന്തറ, അൻസിൽ അസീസ്, രാകേഷ്, ഷംനാദ്, അസീസ് പാവുക്കര തുടങ്ങിയവർ സംസാരിച്ചു.