zdad

ചേർത്തല : റോട്ടറി ക്ലബ്ബ് ഓഫ് ചേർത്തല ടൗൺ " സുദർശൻ" പ്രോജക്ടുമായി ബന്ധപ്പെട്ട് ഒരേക്കർ സ്ഥലത്ത് ജൈവ പച്ചക്കി കൃഷി ആരംഭിച്ചു. ചേർത്തല ടൗൺ റോട്ടറി ക്ലബ് അംഗം ഷാബുവിന്റെതാണ് സ്ഥലം . ക്ലബ്ബ് പ്രസിഡൻ്റ് എൻ.ജി നായർ ആദ്യ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഓണത്തിന് വിളവെടുക്കത്തക്കവിധം ആണ് കൃഷി. ചടങ്ങിൽ പ്രോജക്ട് ചെയർമാൻ കെ.ലാൽജി , തങ്കച്ചൻ ടി.കടവൻ, ശാന്തകുമാർ , വിനോദ് കുമാർ, ബസന്ത് റോയി, ജിതേഷ്, സോണി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഷാബു തുടങ്ങി നിരവധി പേർ പങ്കെടുത്തു.