ഹരിപ്പാട് : കാർത്തികപ്പള്ളി ട്രഷറിയുമായി ബന്ധപ്പെട്ട നിറപുത്തരി ആഘോഷത്തിന്റെ നടത്തിപ്പിനായി ഈ വർഷം മുതൽ നഗരസഭ 5000 രൂപ ഗ്രാൻഡ് ആയി അനുവദിക്കുമെന്ന് ഹരിപ്പാട് നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ പറഞ്ഞു. നിറപുത്തരി ആഘോഷ സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് ഗ്രൂപ്പ് ഓഫീസർ എൻ. സുരേഷ് വിളക്ക് തെളിയിച്ചു.ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രുഗ്മിണി രാജു അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം സെക്രട്ടറി ജെ. മഹാദേവൻ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി സെക്രട്ടറി ഗിരിഷ് എസ്. കുറുപ്പ് രൂപരേഖയും പ്രോഗ്രാം ചെയർമാൻ കെ.കെ. സുരേന്ദ്രനാഥ് റിപ്പോർട്ടും അവതരിപ്പിച്ചു. നഗരസഭ മുൻ ചെയർപേഴ്സൺ വിജയമ്മ പുന്നൂർ മഠം, വൈസ് ചെയർമാൻ എം.കെ വിജയൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി, ട്രഷറി സൂപ്രണ്ട് കൃഷ്ണകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്, ബി.ജെ.പി. ദക്ഷിണ മേഖലാ പ്രസിഡന്റ്കെ.സോമൻ, എൻ.ജി.ഒ. സംഘ് എക്സിക്യൂട്ടിവ് അംഗം എ.പ്രകാശ്, ചന്ദ്രൻ , മുഹമ്മദ് സഹീർ, ശ്രീവിവേക്, മിനി സാറാമ്മ, രാധാമണിയമ്മ, നിർമ്മല കുമാരി, പി. എസ്. നോബിൾ, വിനു ആർ നാഥ്, നാഗദാസ് മണ്ണാറശാല, കരുവാറ്റാ ചന്ദ്രബാബു, അഡ്വ. ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.