ആപ്പുഴ: ഇൻഫ്‌ളുവൻസ വൈറസ് കാരണമുണ്ടാകുന്ന എച്ച് വൺ എൻ വണ്ണിനെതിരെ ജാഗ്രത നിർദേശവുമായി ജില്ല ആരോഗ്യ വിഭാഗം. പനി, തുമ്മൽ, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
രോഗബാധയുള്ളവർ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമക്കുകയും ചെയ്യുന്നതിലൂടെയും മറ്റുള്ളവരുമായി അടുത്തിടപെടുന്നതിലൂടെയും രോഗിയുടെ സ്രവങ്ങൾ പുരളാനിടയുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയുമാണ് മറ്റുള്ളവരിലേക്ക് പകരുന്നത്.
രോഗലക്ഷണങ്ങൾ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം
എച്ച് വൺ എൻ വൺ പനിക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്.