ചാരുംമൂട്: കാലവർഷം ശക്തമായതോടെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പാലമേൽ ഗ്രാമപഞ്ചായത്തിൽ ഇന്നലെ ദുരന്ത നിവാരണ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, എൽ.എസ്.ജി.ഡി - പഞ്ചായത്ത് - കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ടിംബർ വർക്കേഴ്സ് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.മരങ്ങൾ കടപുഴകി വീണാൽ അഗ്നിരക്ഷാസേനയുടെ സഹായത്തിനോടൊപ്പം മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ടിംബർ വർക്കേഴ്സ് യൂണിയനുകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ് തൊഴിലാളിയൂണിയനുകൾ സന്നദ്ധ സേവനം നടത്തുമെന്ന് ഭാരവാഹികളായ ജയൻ , സത്യൻ എന്നിവർ യോഗത്തിൽ ഉറപ്പുനൽകി. കെ.ഐ.പി കനാലരുകിൽ അപകട ഭീഷണിയായി നിൽക്കുന്ന അക്കേഷ്യ മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾക്കായി ജില്ലാ കളക്ടറോട് ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.