ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ 5,25000 രൂപ ചെലവഴിച്ച് ഹരിത കർമ്മസേനയ്ക്കായി വാങ്ങിയ വാഹനത്തിന്റെ താക്കോൽ പ്രസിഡന്റ് ജി.വേണു കൈമാറി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി.ഹരികുമാർ, ആർ.ദീപ , ദീപജ്യോതിഷ് പഞ്ചായ അംഗങ്ങളായ ആത്തുക്കാബീവി, ടി.മൻമഥൻ,സുരേഷ് കോട്ടവിള,തൻസീർ കണ്ണനാകുഴി,ശോഭ സജി,എസ്.ശ്രീജ,ആര്യ, അനില തോമസ്, സെക്രട്ടറി ജി.മധു, ഹരിത കർമ്മസേന പ്രസിഡൻ്റ് ജലജ, സെക്രട്ടറി ഗിരിജ എന്നിവർ സംസാരിച്ചു.