ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ അഞ്ചാമത് വാർഷികാഘോഷം "നിറവ്" ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായി. എസ്.ഡി.കോളേജ് അസോ. പ്രൊഫ. ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യ പ്രഭാഷണം നടത്തി. മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി, ഷൈലജ മുനീർ, മുതുകുളം സുനിൽ, എസ്.മഹാദേവൻപിള്ള, കെ.ശ്രീകൃഷ്ണകുമാർ, എ.ഉണ്ണികൃഷ്ണൻ, സ്നേഹ.എസ്.പിള്ള, വി.സുദർശനൻപിള്ള, സുമാഷാജി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് വിതരണവും കലാപ്രതിഭകളെ ആദരിക്കലും നടന്നു.