priya

ആലപ്പുഴ : ഗ്രാമീണപൗരർക്ക് ഏറ്റവും കൂടുതൽ സർക്കാർ സേവനങ്ങളെത്തിക്കുന്ന സംസ്ഥാനത്തെ കോമൺ സർവീസ് സെന്റർ ഓപ്പറേറ്റർക്കുള്ള പുരസ്ക്കാരത്തിന് ആലപ്പുഴ സ്വദേശിനി അർഹയായി. ചേർത്തല മരുത്തോർവട്ടം പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ എസ്.പ്രിയക്ക് കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദ് പുരസ്ക്കാരം സമ്മാനിച്ചു. 2023 - 2024 സാമ്പത്തിക വർഷത്തിൽ 47819 സേവനങ്ങളാണ് പ്രിയയുടെ തണ്ണീർമുക്കം 17ാം വാർഡിൽ പ്രവർത്തിക്കുന്ന സി.എസ്.സി സെന്റർ വഴി നൽകിയത്. വിവാഹശേഷം ആറ് വർഷങ്ങൾക്ക് മുമ്പാണ് പ്രിയ സി.എസ് സെന്റർ ആരംഭിച്ചത്.