hah

ഹരിപ്പാട്: കാർത്തികപ്പള്ളി വലിയകുളങ്ങര ജനനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആറാമത് കർക്കിടക ഔഷധക്കഞ്ഞിയുടെ വിതരണോദ്ഘാടനവും, ഭദ്രദീപ പ്രകാശനവും വലിയകുളങ്ങര ക്ഷേത്രം സന്നിധിയിൽ മുൻ മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി, വലിയകുളങ്ങര ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ആർ പ്രകാശ് , വലിയകുളങ്ങര ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി വാലിൽ. ജി. ചെല്ലപ്പൻ , 6-ാം വാർഡ് മെമ്പർ വി. ഓമന ,ട്രസ്റ്റ് പ്രസിഡൻ്റ് വി.എസ് ജയൻ, എസ്. ബിജു , പ്രകാശ്, ബാബു.കെ. നായർ , കെ. കെ. രാജേഷ് ശശിധരൻ .എസ്. ജ്യോതിഷ് എന്നിവർ സംസാരിച്ചു.