photo

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 15ാം വാർഡിൽ നെൽകൃഷി ചെയ്യുന്ന കർഷകർക്ക് സൗജന്യ നിരക്കിൽ കുമ്മായ വിതരണം നടത്തി. കാരിക്കുഴി നൂറ്റു പാറ പാടശേഖരത്തിലെ കർഷകർക്കാണ് നീറ്റുകക്ക നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.കമലമ്മ,ജ്യോതിമോൾ, പാടശേഖര സമതി സെക്രട്ടറി സി.കെ.മനോഹരൻ,വാർഡ് മെമ്പർ രജനി രവിപാലൻ,ആസൂത്രണ സമിതിയംഗം ആർ.രവിപാലൻ എന്നിവർ പങ്കെടുത്തു.