ഹരിപ്പാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മെറ്റീരിയൽ പ്രോക്യൂർമെന്റിൽ വന്ന മാറ്റങ്ങളെ സംബന്ധിച്ച ക്ലാസ്‌ മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്നു. മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജി.ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി.ജ്യോതിപ്രഭ, എൻ.സജീവൻ, എൽ.ഉഷ, പത്മശ്രീ ശിവദാസൻ, ചേപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ,ജോയിന്റ് ബി. ഡി. ഒമാരായ പി.എസ്. സാംസൺ,മുഹമ്മദ് ഇസ്മയിൽ എന്നിവർ സംസാരിച്ചു. എം.ജി.എൻ.ആർ.ഇ.ജി.എസ് അക്രെഡിറ്റഡ് എൻജിനിയർ ശരത്ചന്ദ്രൻ ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺമാർ, വി.ഇ.ഒമാർ, എം.ജി.എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു,