തുറവൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോടംതുരുത്ത് പഞ്ചായത്ത് 3-ാം വാർഡ് എഴുപുന്ന തെക്ക് അയ്യനാട്ടുപറമ്പ് വീട്ടിൽ അജേഷ് നടേശനെ (40) യാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ചേർത്തല ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ എസ്. അജയമോഹൻ, സബ് ഇൻസ്പെക്ടർ സുനിൽ രാജ്, ബിജുമോൻ, സീനിയർ സി.പി.ഒ കലേഷ്, നിഥിൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .