മുഹമ്മ: മണ്ണഞ്ചേരി പുളിക്കൽ ഇളങ്കാവ് ശിവക്ഷേത്രത്തിലെ നെയ്യ് വിളക്കർച്ചനാ ചടങ്ങ് ഭക്തിനിർഭരമായി. ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്കായി നടത്തുന്ന ചടങ്ങാണിത്. വ്രതശുദ്ധിയോടെ എത്തുന്ന ഭക്തർ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ നെയ്യ് വിളക്കുകൾ തെളിച്ച് പ്രാർത്ഥിക്കുകയും ക്ഷേത്ര ചടങ്ങുകളിൽ പങ്കാളികളാകുകയും ചെയ്യുന്ന ചടങ്ങാണിത്. കർക്കടക മാസാചരണ ചടങ്ങുകളും ഇതോടനുബന്ധിച്ച് നടന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ നെയ്യ് വിളക്ക് അർച്ചനയ്ക്ക് എത്തിയിരുന്നു. എസ്.പ്രതാപൻ അലീഷാഭവൻ ഭദ്രദീപ പ്രകാശനം നടത്തി. ദേവസ്വം പ്രസിഡന്റ് എം.രഘുവരൻ ,സെക്രട്ടറി പി.എസ്. മനോഹരൻ എന്നിവർ നേതൃത്വം നൽകി.