asdfsdf

മുഹമ്മ: ചാരമംഗലം വടക്ക് 4413 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം താലൂക്ക് യൂണിയൻ അംഗം വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

ഓഡിറ്റ് ഇൻസ്പെക്ടർ നിഖിൽ വേണു പഠനോപകരണ വിതരണം നടത്തി.

സെക്രട്ടറി കെ.പി. തുളസിദാസ്, വനിതാസമാജം പ്രസിഡന്റ് ജി.രാജലക്ഷമി, ട്രഷറർ കെ.കെ. പ്രസന്നകുമാർ, വൈസ് പ്രസിഡന്റ് ടി.ജയൻ ,സുരേഷ് കുമാർ, ശിവാനന്ദക്കുറുപ്പ് ,സി.എൻ. ഗോപകുമാർ ,രമാ ശ്രീകുമാർ, മിനി, രജിത എന്നിവർ സംസാരിച്ചു.