ചേർത്തല: തുടർച്ചയായി പെയ്തിറങ്ങുന്ന ദുരിത മഴ താലൂക്കിൽ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട്. 3800ഓളം വീടുകൾ വെള്ളക്കെട്ടിന്റെ ദുരിതത്തിലായി.തൈക്കാട്ടുശേരിയിൽ വീടുതകർന്നു നാല് പേർക്ക് പരിക്കേറ്റു.തീരദേശത്തടക്കം ജലനിരപ്പുയർന്നതിനാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉയർന്നിട്ടുണ്ട്. ചേർത്തലതെക്ക് ആറാം വാർഡിൽ അംബേദ്ക്കർ സാംസ്‌കാരിക നിലയിൽ ബുധനാഴ്ച രാവിലെ ദുരിതാശ്വാസ ക്യാമ്പു തുറന്നു.ആറുകുടുംബങ്ങളിലായി 18 പേരെയാണ് ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്നത്. പട്ടണക്കാട്,കടക്കരപ്പള്ളി എന്നിവിടങ്ങളിലും ക്യാമ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.