കായംകുളം: അഗ്രിക്കൾച്ചർ, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി യോഗ്യതയുള്ളവരെ, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ), കായംകുളം പ്രാദേശിക സ്റ്റേഷനിൽ ഒരുവർഷത്തേക്ക് അപ്രന്റിസുകളായി തിരഞ്ഞെടുക്കുന്നു. അഗ്രിക്കൾച്ചറിൽ 6 പേരെയും കമ്പ്യൂട്ടർ സയൻസിൽ 3 പേരെയുമാണ് ആവശ്യമുള്ളത്. 23 ന് കമ്പ്യൂട്ടർ സയൻസ് വിഷയത്തിലേക്കും 24 ന് അഗ്രിക്കൾച്ചർ വിഷയത്തിലേക്കുമാണ് ഇന്റർവ്യൂ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റീസുകൾക്ക് ഈ കാലയളവിലേക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപ്പൻഡ് നൽകും. പരിശീലന കാലയളവ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റിന്റെ അപ്രന്റീസ് ബോർഡിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും നൽകും. 2020 മാർച്ചിന് ശേഷം കോഴ്‌സ് പൂർത്തികരിച്ചവരെ മാത്രമാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി പ്രസ്‌തുത തീയതികളിൽ രാവിലെ 9 ന് സി.പി.സി.ആർ.ഐ പ്രാദേശിക സ്റ്റേഷൻ കായംകുളത്ത് എത്തിച്ചേരണം.