കായംകുളം: ഗവ.വനിതാ പോളിടെക്‌നിക് കോളേജിൽ 19 ന് ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പുതിയതായി അപേക്ഷിക്കാൻ താത്പര്യമുള്ളവർക്കും പങ്കെടുക്കാം. കോഴ്സുകൾ: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ്,ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിംഗ്.