ചേർത്തല: കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഗുരുനാരായണ ധർമ്മസമന്വയ ശിബിരവും ഗുരുപൂർണ്ണിമാഘോഷവും 21ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ നടക്കും.
വ്യാസ ജയന്തി ദിനത്തിലെ ഈ വർഷത്തെ ഗുരുപൂർണിമ ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായും കോട്ടയം,ഇടുക്കി,പത്തനതിട്ട,ആലപ്പുഴ എന്നി ജില്ലകളിൽ നിന്നായി 350 പേർ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നും ട്രസ്റ്റിമാരായ സി.എ.ശിവരാമൻ ന്യൂഡൽഹി,ടി.എസ്.രാജേന്ദ്രപ്രസാദ്,ചേർത്തല യൂണീറ്റ് ചെയർമാൻ സാനന്ദ് മണലേൽ,വൈസ് ചെയർമാൻ തുളസിഭായി വിശ്വനാഥൻ,സെക്രട്ടറി ബി.സന്തോഷ്കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ പ്രചാരകരുടെ കൂട്ടായ്മയാണ് ഗുരുനാരായണ സേവ നികേതൻ.ആചാര്യ കെ.എൻ.ബാലാജിയുടെ നേതൃത്വത്തിലാണ് ഗുരുനാരായണ സേവാ നീകേതൻ ട്രസ്റ്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.21 ന് രാവിലെ 9.45ന് നടക്കുന്ന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിക്കും.വിദ്യാഭ്യാസ സഹായ നിധി വിതരണം എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശനും,ശിബിര സന്ദേശം യോഗം കൗൺസിലർ പി.ടി.മന്മഥനും നിർവഹിക്കും.അമ്പലപ്പുഴ യൂണിയ പ്രസിഡന്റ് പി.ഹരിദാസ്,അടൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ,ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ,പാണാവള്ളി മേഖല ചെയർമാൻ കെ.എൽ.അശോകൻ,അരൂർ മേഖല ചെയർമാൻ വി.പി.തൃദീപ്കുമാർ, കൺവീനർ കെ.എം.മണിലാൽ എന്നിവർ സംസാരിക്കും.സേവാ നികേതൻ ട്രസ്റ്റി ടി.എസ്.രാജേന്ദ്രപ്രസാദ് സ്വാഗതവും സാനന്ദ് ചേർത്തല നന്ദിയും പറയും. തുടർന്ന് നടക്കുന്ന ഗുരുനാരായണ ധർമ്മ സന്വയ ശിബിരത്തിൽ ഭഗവാൻ വേദവ്യാസനും ശ്രീനാരായണ മാമുനിയും എന്ന വിഷയം ആചാര്യ കൃഷ്ണപ്പൈ അവതരിപ്പിക്കും. ഉച്ചയ്ക്ക് 2ന് കെ.എൻ.ബാലാജി ഗുരുവന്ദനം നടത്തും.