
മുഹമ്മ: ആര്യാട് പഞ്ചായത്ത് 10-ാം വാർഡ് കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.145 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.ബിജുമോൻ അദ്ധ്യക്ഷനായി. സുമാശശിധരൻ, രാജീവ് എന്നിവർ സംസാരിച്ചു. യമുന നന്ദി പറഞ്ഞു.