കായംകുളം : കോൺഗ്രസ് കൃഷ്ണപുരം നോർത്ത് സൗത്ത് മണ്ഡലം കമ്മിറ്റിയുട ആഭിമുഖ്യത്തിൽ കൃഷ്ണപുരം കോൺഗ്രസ് ഭവനിൽഉമ്മൻചാണ്ടി അനുസ്മരണം സമ്മേളനം നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു നോർ ത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപുറത്ത് മുരളി അനുസ്മരണ പ്രഭാഷണം നടത്തി. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.പത്മകുമാർ, പഞ്ചായത്ത് പ്രസിഡന്റ് രാധാമണി, രാജൻ തണ്ടളത്ത് ,മുരളി, നവാസ് വലിയവീട്ടിൽ ,രഘുനാഥൻ ,എം,നദീർ, ശ്രീഹരി കൂട്ടിരേത്ത് ,കോശി കെ.ഡാനിയൽ ,ഷാനി കുരുപോലിൽ ,ശ്രീലത ,ശശി കെ.ജനാർദ്ദനൻ ,അനുരാജ് എന്നിവർ സംസാരിച്ചു.