ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രശ്ന പരിഹാരത്തിന് നേരിട്ടുള്ള ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉറപ്പ് നൽകിയ പശ്ചാത്തലത്തിൽ കാത്തിരിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ഡോക്ടർമാരുടെ ഒഴിവ് നികത്താനുള്ള നടപടിയാണ് അടിയന്തരമായി വേണ്ടത്. പണി പൂർത്തിയാകാനുള്ള കെട്ടിടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. പണി കഴിഞ്ഞവ അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുക്കണം. ഈ വിഷയങ്ങളിൽ അടിയന്തര ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.