edw

പൂച്ചാക്കൽ: ഉമ്മൻ‌ചാണ്ടിയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് സൗത്ത് മണ്ഡലം ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷനായി. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.ടി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജോസ് കുര്യൻ, എസ്. രാജേഷ്, ബ്ലോക്ക്‌ സെക്രട്ടറി എൻ.എം..ശിഹാബ്, ഷാജി കരീചിറ, യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ ഷാനവാസ്‌, സരള ഗിരീശൻ, അൻസിൽ മൂകുന്ദകൈമൾ, രാജു പാപ്പച്ചൻ, സുബൈർ എന്നിവരും പങ്കെടുത്തു.പാണാവള്ളി നോർത്ത് മണ്ഡലം കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങ് എം.ആർ. രവി ഉദ്ഘാടനം ചെയ്തു. പി.ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു.