ആലപ്പുഴ: നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ള 1000 കോടി രൂപയുടെ പദ്ധതിയിൽ ഒരു നിയോജക മണ്ഡലത്തിൽ ഏഴ് കോടി രൂപ എന്ന നിരക്കിൽ പദ്ധതികൾ തിരഞ്ഞെടുക്കുന്നതിനുള്ള മന്ത്രിതല യോഗം ഇന്ന് ചേരും. കളക്ടറേറ്റിലെ പ്ലാനിംഗ് ഹാളിൽ വൈകിട്ട് 3ന് ആരംഭിക്കുന്ന യോഗത്തിൽ മന്ത്രിമാരായ പി. പ്രസാദ്, ഫിഷറീസ്,മന്ത്രി സജി ചെറിയാൻ എന്നിവർ പങ്കെടുക്കും.