ph

കായംകുളം: കൃഷ്ണപുരം തൻവീർ സെൻട്രൽ സ്കൂളിൽ ബഹിരാകാശവും നക്ഷത്രസമൂഹങ്ങളും പ്ലാനറ്റോറിയം ഷോയിലൂടെ പ്രദർശിപ്പിച്ചു. പ്രപഞ്ചത്തെ അനുഭവിക്കുന്നതിനുള്ള വിപുലമായ 3 ഡി പ്രൊജക്ഷനാണ് ഒരുക്കിയത്.സ്കൂൾ പ്രിൻസിപ്പൽ ശ്രീജ.എസ്,ട്രസ്റ്റ്‌ മാനേജർ അഡ്വ. എസ്. അബ്ദുൽ റഷീദ് കോയിക്കൽ, ജനറൽ സെക്രട്ടറി നവാസ് വലിയവീട്ടിൽ ,വൈസ് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ,ആരിഫ് ഓച്ചിറ എന്നിവർ പങ്കെടുത്തു.