കായംകുളം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാംചരമവാർഷികം കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും അനുസ്മരണ സമ്മേളനവും നടന്നു.അനുസ്മരണ സമ്മേളനം കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു. പത്തിയൂർ ഈസ്റ്റ് മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും ഇരുപത്തിമൂന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറകുളങ്ങരയിൽ അനുസ്മരണ സമ്മേളനം നടന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് രഘുനാഥുള്ള അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി പത്തിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനിസ്മരണ സമ്മേളനം ആചരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ ശ്രീജിത്ത് പത്തിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൈത്താനത്ത് തുളസീദാസ് അദ്ധ്യക്ഷതവഹിച്ചു. അമ്പക്കാട്ട് സുരേഷ്,എം കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം,പെരിങ്ങാല മേഖല,കായംകുളം നഗരസഭ പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. മുനിസിപ്പൽ കൗൺസിലർ അൻസാരി കോയിക്കലേത്ത് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്ത് മുരളി ഉദ്ഘാടനം ചെയ്തു.