കായംകുളം: കായംകുളം ലയൺസ് ക്ളബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഭാരവാഹികളായി കെ. രാജേന്ദ്രൻ(പ്രസിഡന്റ്), സുൾഫിക്കർ മയൂരി (സെക്രട്ടറി),കെ.പി.ജയമോഹൻ (ജോ.സെക്രട്ടറി), കെ.തുളസീധരൻ പിള്ള (ട്രഷറാർ) എന്നിവരാണ് ചുമതലയേറ്റത്. ലയൺസ് ഡിസ്ട്രക് ഗവർണർ എം.വഹാബ് ഉദ്ഘാടനം ചെയ്തു. സലിം അപ്സര അദ്ധ്യക്ഷത വഹിച്ചു. മുരളി പിള്ള,ആർ.കെ പ്രകാശ്,ഹരീഷ് ബാബു എന്നിവർ പങ്കെടുത്തു.