ഹരിപ്പാട്: കാർത്തികപ്പള്ളി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്‌മരണ യോഗം കെ.പി.സി.സി. നിർവാഹകസമിതിയംഗം എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം അദ്ധ്യക്ഷനായി. ഡി.സി. സി. ജനറൽ സെക്രട്ടറിമാരായ മുഞ്ഞിനാട്ടു രാമചന്ദ്രൻ, അഡ്വ.വി. ഷുക്കൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ, മണ്ഡലം പ്രസിഡന്റുമാരായ സുരേഷ് രാമകൃഷ്ണൻ, എം.എ. കലാം, ജി.ശശികുമാർ, രാജഗോപാൽ, പി.ജി. ശാന്തകുമാർ, പി.ശ്രീവല്ലഭൻ, ജി. സുരേഷ്, ആർ. നന്മജൻ, ജി. രഞ്ജിത്ത്, ബിനു ഷാംജി, സലിം ഗസൽ, ശ്യാംകുമാർ, വിനോദ് എന്നിവർ സംസാരിച്ചു.

കയർ ലേബർ യൂണിയൻ ഹരിപ്പാട് പ്രോജക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ചരമ വാർഷികം ആചരിച്ചു. പ്രോജക്ട് പ്രസിഡന്റ് പി. എൻ. രഘുനാഥൻ അദ്ധ്യക്ഷനായി. യോഗം കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി.ആർ ശശിധരൻ, ആർ .നന്മജൻ, കെ .തങ്കമ്മ, ജി.സുരേഷ് ,പി. കെ .രാജേന്ദ്രൻ, ശോഭന ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

ഹരിപ്പാട്: മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ പഞ്ചായത്ത്‌ ജംഗ്ഷനിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. അനുസ്മരണ യോഗത്തിൽ ജില്ലാപ്രസിഡന്റ് ബിനുപൊന്നൻ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ കെ.രാജീവൻ ഉദ്ഘടാനം ചെയ്തു.

ഹരിപ്പാട്: ആറാട്ടുപുഴ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം പെരുമ്പളളി ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ്‌ജി.എസ് സജീവൻ ഉദ്ഘാടനം ചെയ്തു.

ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത്‌ കോൺഗ്രസ് പാർലമെന്ററി പാർട്ടി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും, പഞ്ചായത്ത്‌ ഓഫീസിന് മുൻ വശം പലമെന്ററി പാർട്ടി ലീഡർ ടി.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഹരിപ്പാട്: പള്ളിപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പള്ളിപ്പാട് ചന്തയിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആർ.കെ സുധീർ അദ്ധ്യക്ഷനായി.

ഹരിപ്പാട്: കരുവാറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു.

ഹരിപ്പാട്: ചിങ്ങോലി മണ്ഡലം 163 -ാം നമ്പർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം, മധുര പലഹാരങ്ങൾ വിതരണം ചെയ്യൽ, ചികിത്സാ സഹായ വിതരണം എന്നിവ നടത്തി. ഡി. സി. സി. ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ ഉഷ ഇന്ദീവരം അദ്ധ്യക്ഷത വഹിച്ചു.

ഹരിപ്പാട്: ചിങ്ങോലി മണ്ഡലം 162-ാം നമ്പർ ബുത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ചിങ്ങോലി വൈദ്യശാല ജംഗ്ഷനിൽ നടന്ന അനുസ്മരണ ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി .ഷുക്കൂർ ഉദ്ഘാടനം ചെയ്തു.മുരളീധരൻ പിള്ള അദ്ധ്യക്ഷനായി.

ഹരിപ്പാട്: ആറാട്ടുപുഴ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എസ്.ശ്യാം കുമാർ അദ്ധ്യക്ഷനായി.