ghh

ഹരിപ്പാട്: സേവാഭാരതി ഹരിപ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി മഹാ ക്ഷേത്രത്തിൽ നടത്തുന്ന ഔഷധ കഞ്ഞി വിതരണം തന്ത്രി മുഖ്യൻ പടിഞ്ഞാറെ പുല്ലംവഴി ദേവൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കർക്കടക മാസത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യതെപ്പറ്റിയും, ഔഷധ കഞ്ഞി സേവനത്തെപ്പറ്റിയും പഞ്ചകർമ്മ സ്പെഷ്യലിസ്റ്റ് ഡോ.ശ്രീനി.ആർ മുഖ്യപ്രഭാഷണം നടത്തി.ഔഷധ കഞ്ഞിക്ക് വേണ്ട ധനസമാഹരണം ഭക്തജനങ്ങളിൽ നിന്ന് വഴിപാടായി സ്വീകരിക്കും. വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം 6.30ന് പ്രധാന ആനക്കൊട്ടിലിന് സമീപം കഞ്ഞി വിതരണം ആരംഭിക്കും. നുറുകണക്കിന് ഭക്തരാണ് പങ്കാളികളാകുന്നത്. കർക്കടകം 31 ന് സമാപിക്കും.