അമ്പലപ്പുഴ : ഭക്ഷണ യോഗ്യമല്ലാത്ത ഇറച്ചി പിടിച്ചു എന്ന് തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാരോപിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ,ടെക്നിക്കൽ അസിസ്റ്റൻ്റ് ,ഹെൽത്ത് ഇൻസ്പക്ടർ എന്നിവർക്ക് തിരുവമ്പാടി ഇസ്താംബുൾ ജംഗ്ഷൻ മൾട്ടി ക്യൂസയിൽ റെസ്റ്റോറന്റ് ഉടമ ഹബീബ് റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചു.

നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടലിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെനും ഉദ്യോഗസ്ഥർ അതിന് കൂട്ടുനിന്നുവെന്നും നോട്ടീസിൽ പറയുന്നു.