ആലപ്പുഴ: എഴുപതാമത് നെഹ്റുട്രോഫി ജലമേളയിൽ മത്സരിക്കാനുള്ള കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ നാളെ പൂർത്തിയാകും. ഇതുവരെ 12 ചുണ്ടൻ ഉൾപ്പടെ 45 വള്ളങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞവർഷം 72 വള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. വള്ളങ്ങളുടെ വർദ്ധിപ്പിച്ച ബോണസ് തുകയിലും മെയിന്റനൻസ് ഗ്രാന്റിലും പത്ത് ശതമാനം വർദ്ധനയോടെ ധാരണയായി.
ബോണസ് തുക (രൂപയിൽ)
ചുണ്ടൻ ഫൈനലിസ്റ്റ് - 6,60,000
ലൂസർ ഫൈനലിസ്റ്റ് - 5.30,000
സെക്കൻഡ് ലൂസർ ഫൈനലിസ്റ്റ് - 4,00,000
തേർഡ് ലൂസർ ഫൈനലിസ്റ്റ് - 2,65,000
ഫോർത്ത് ലൂസർ ഫൈനലിസ്റ്റ് - 2,30,000
വെപ്പ് എ ഗ്രേഡ് - 1,45,000
വെപ്പ് ബി ഗ്രേഡ് - 1,10,000
ഇരുട്ടുകുത്തി എ ഗ്രേഡ് - 1,45,000
ഇരുട്ടുകുത്തി ബി ഗ്രേഡ് - 1,10,000
ഇരുട്ടുകുത്തി സി ഗ്രേഡ‌് - 80,000
ചുരുളൻ - 1,00,000
തെക്കനോടി (വനിത) - 1,00,000
മെയിന്റനൻസ് ഗ്രാന്റ് (രൂപയിൽ)
ചുണ്ടൻ - 55,000
എ ഗ്രേഡ് - 33,000
ബ & സി ഗ്രേഡ് - 20,000