
ആലപ്പുഴ: ആലപ്പി തായ്കോണ്ട അക്കാദമിയുടെ ബ്ലാക്ക് ബെൽറ്റ് ആൻഡ് കളർ ബെൽറ്റ് അവാർഡ് ദാനം കളർ കോട് റിലയൻസ് മാൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. 20 പേർക്ക് ബ്ലാക്ക് ബെൽറ്റും
75 പേർക്ക് കളർ ബെൽറ്റുകളും വിതരണം ചെയ്തു. തായ്കോണ്ട അസോസിയേഷൻ ആലപ്പുഴ ജില്ലാസെക്രട്ടറി പ്രദീപ് കുമാർ, ഭാരവാഹികളായ ഷാർവിൻ ഷാ, ജിനോജ് ജോർജ്, സുജിത്ത്, അഖില എന്നിവർ സംസാരിച്ചു.