adas

മുഹമ്മ: ശുദ്ധമായ കക്കായിറച്ചി ആവശ്യക്കാർക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച

പദ്ധതി കെട്ടിടംപണിയിലൊതുങ്ങി. മുഹമ്മ പത്താം വാർഡ് റിസോർട്ട് കടവിനടുത്ത് 20 വർഷങ്ങൾക്ക് മുമ്പ് 45 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടമാകട്ടെ നാശത്തിന്റെ വക്കിലും.

ജനലുകളും വാതിലുകളും നിലം പൊത്തി. മോട്ടോറും മറ്റു വൈദ്യുത ഉപകരണങ്ങളും ആരൊക്കയോ കൊണ്ടുപോയി. കെട്ടിടത്തിൽ ആലും പ്രദേശത്ത് കാടും വളർന്നുകയറി. ഇതോടെ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം നാശത്തിലേക്ക് കൂപ്പുകുത്തി. കക്കാത്തൊഴിലാളികൾക്ക് ഏറെ സഹായകരവും പ്രദേശവാസികളായ നൂറുകണക്കിന് പേർക്ക് നേരിട്ടും അല്ലാതയും തൊഴിൽ ലഭിക്കുന്നതുമായ പദ്ധതിയാണ് കാടുകയറി നശിക്കുന്നത്.

കക്കായിറച്ചി കൊണ്ട് അച്ചാർ,വട,സമോസ, റോൾ,പപ്പടം തുടങ്ങിയ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കാൻ വൈദഗ്ദ്ധമുള്ളവരും പരിശീലനം ലഭിച്ചതുമായ ധാരാളം സ്ത്രീകളുള്ള പ്രദേശം കൂടിയാണ് ഇവിടം.

ശുദ്ധജലം കിട്ടാത്തത് ആദ്യതടസം

1. കായലിൽ നിന്ന് തൊഴിലാളികൾ വാരിയെടുക്കുന്ന കക്ക നേരിട്ട് വാങ്ങി ജീവനോടെ പ്രത്യേകം ടാങ്കുകളിൽ നിക്ഷേപിച്ച്, ശുദ്ധ ജലത്തിൽ കക്കയിലെ മാലിന്യങ്ങൾ പൂർണ്ണമായും നീക്കംചെയ്യും

2. തുടർന്ന്,​ യന്ത്രസഹായത്തോടെ പുഴുങ്ങി ശുദ്ധമായ കക്കായിറച്ചിയാക്കി ടിന്നുകളിൽ രാജ്യത്തിനകത്തും പുറത്തും വിപണനം ചെയ്യാനായിരുന്നു പദ്ധതി

3. ഇതിനായി ധാരാളം ശുദ്ധജലം ആവശ്യമായിരുന്നു. ഇതുകാരണമാണ് പദ്ധതി തുടങ്ങാൻ കഴിയാത്തതെന്നാണ്

ആദ്യം കേട്ടത്

4. എന്നാൽ,​ ജപ്പാൻ കുടിവെള്ള പദ്ധതി വർഷങ്ങൾക്ക് മുമ്പേ തന്നെ ഇവിടെഎത്തിയിരുന്നു. ക്ളസ്റ്ററിനോട് ചേർന്ന് തോട്, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നു

ആധുനിക രീതിയിൽ പദ്ധതി തയ്യാറാക്കാൻ കെ - ഡിസ്‌ക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രൂപരേഖ ലഭിച്ചാലുടൻ നടപടിയുമായി മുന്നോട്ടുപോകും

-സ്വപ്ന ഷാബു,​ പഞ്ചായത്ത് പ്രസിഡന്റ്