ആലപ്പുഴ : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലയൻ വഴി ജംഗ്ഷനിൽ നടന്നു. അനുസ്മരണ സമ്മേളനം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സി.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ ബഷീർ കോയപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ബീച്ച് മണ്ഡലം പ്രസിഡന്റ് അർജുൻ ഗോപകുമാർ, ബൂത്ത് പ്രസിഡന്റുമാരായ മുല്ല നാസർ, ബോബൻ വട്ടയാൽ, റിയാസ് മുല്ലാത്ത്, കെ.എസ്.യു നിയോജകമണ്ഡലം ഭാരവാഹിയായ തൻസിൽ നൗഷാദ്, ശ്രീകുമാർ ഇരവുകാട്, ആലപ്പി ഷാജി, ഷാരോൺ ഷാജി, വർക്കി വട്ടയാൽ എന്നിവർ സംസാരിച്ചു.