മാന്നാർ: കുട്ടംപേരൂർ ശ്രീ ശുഭാനന്ദാനന്ദാലയത്തിൽ ആശ്രമ മഠാധിപതി ശുഭാനന്ദശക്തി ഗുരുദേവന്റെ മാതാവ് ഭാർഗ്ഗവി അമ്മയുടെ 97-ാം പൂരാടം ജന്മനക്ഷത്ര പിറന്നാൾ ആഘോഷവും ആനന്ദജി ഗുരുദേവന്റെ ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷവും ശനി, ഞായർ ദിവസങ്ങളിലായി നടക്കും. മാതാവ് ഭാർഗ്ഗവി അമ്മയുടെ 97-ാം പൂരാടം ജന്മനക്ഷത്ര പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ചയും ആനന്ദജീ ഗുരുദേവന്റെ 100-ാമത് ഉത്രാടം ജന്മനക്ഷത്ര മഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ചയും പ്രഭാതങ്ങളിൽ ഗുരുപൂജ, ഗുരുദക്ഷിണ. പുഷ്പാർച്ചന, സമൂഹാരാധന, അന്നദാനം, വസ്ത്രദാനം ,സന്യാസി വൃന്ദങ്ങളുടെ ആത്മീയ പ്രഭാഷണങ്ങൾ എന്നിവ നടക്കും. ശുഭാനന്ദശക്തി ഗുരുദേവന്റെ അനുഗ്രഹ പ്രഭാഷണത്തോടുകൂടി ആഘോഷങ്ങൾ സമാപിക്കും.